Type Here to Get Search Results !

Bottom Ad

'ഗുഹ ടൂറിസം': മോദി തപസിരുന്ന ഗുഹയ്ക്ക് സമീപം പുതിയ ഗുഹ നിര്‍മിക്കാനൊരുങ്ങി അധികൃതര്‍


ഡെറാഡൂണ്‍ (www.evisonnews.co): 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിച്ച ശേഷം ഉത്തരാഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയ നരേന്ദ്ര മോദി ധ്യാനത്തിന് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കേഥാര്‍നാഥിലെ ഗുഹ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

കാവി ഷാള്‍ ചുറ്റി കണ്ണട വെച്ച് ധ്യാനിച്ചിരിക്കുന്ന മോദിയുടെ ചിത്രം വൈറലായതോടെ ഗുഹയും ഫേമസായി. ഇതിന് പിന്നാലെ ടൂറിസ്റ്റുകള്‍ക്കിടയില്‍ വന്‍ ഡിമാഡായിരുന്നു ഗുഹയ്ക്ക്. ഇതോടെ ഗുഹ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് അധികൃതര്‍ ശ്രമവും തുടങ്ങിയിരുന്നു.

ഇതിന്റെ ഭാഗമായി ഓണ്‍ലൈനായി ഗുഹ ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിക്കുമെന്ന് നേരത്തെ കേദാര്‍നാഥിലെ ഗര്‍വാല്‍ മണ്ഡല്‍ വികാസ് നിഗം ജനറല്‍ മാനേജര്‍ അറിയിച്ചിരുന്നു. ധ്യാന്‍ കുടിയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുഹയുടെ പേര് മോദി ഗുഹ എന്ന് വരെ മാറ്റക്കഴിഞ്ഞിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad