ദേശീയം (www.evisionnews.co): ആധാര്‍- വോട്ടര്‍ ഐ.ഡി ബന്ധിപ്പിക്കല്‍ നിയമം കൊണ്ടുവരണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തെ വിമര്‍ശിച്ച് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ. ഏറ്റവും അപകടകരമായ സാഹചര്യമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിഗത വിവര സംരക്ഷണ ബില്ലിന്റെ കരട് തയാറാക്കിയ വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ.
'കേംബ്രിജ് അനലിറ്റിക്കക്ക് പകരം നിങ്ങള്‍ക്ക് ഡല്‍ഹി അനലിറ്റിക്കയും മുംബൈ അനലിറ്റിക്കയും കല്‍ക്കട്ട അനലിറ്റിക്കയുമുണ്ടാകും.അതാണ് അപകടം' ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.പല കാര്യങ്ങളിലും സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ താന്‍ തൃപ്തനല്ലെന്നും ശ്രീകൃഷ്ണ വ്യക്തമാക്കി. സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൊസില്ലയും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനുമാണ് പരിപാടി സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന് ചിലപ്പോള്‍ തന്റെയും കുടുംബാംഗങ്ങളുടെയും പേരും വിലാസവും അറിയുമായിരിക്കും.ഇത് തന്റെ ആധാറിനോടും ആധാറിലെ വിവരങ്ങള്‍ ബാങ്കിനോടും ബന്ധിപ്പിച്ചാല്‍ എന്റെ മൗറീഷ്യസിലുള്ള പണം എത്രയാണെന്നു വരെ അറിയാന്‍ കഴിയുമെന്ന് ആധാര്‍ ബന്ധിപ്പിക്കലിനെ അദ്ദേഹം പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വ്യക്തിഗത വിവര സംരക്ഷണ ബില്ലിന്റെ കരട് സമര്‍പ്പിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും അതു പാര്‍ലമെന്റില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments