കോഴിക്കോട് (www.evisionnews.co) നടുവണ്ണൂര്‍ വാകയാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടുവളപ്പില്‍ സ്ഫോടനം. ചങ്ങരത്ത് കണ്ടി സുഭാഷിന്‍റെ പുരയിടത്തിലാണ് സ്ഫോടനമുണ്ടായത്. സുഭാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഭാഷിന്‍റെ വീടിന്‍റെ പിന്‍വശത്താണ് ഉഗ്ര ശബ്ദത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടന ശബ്ദം കേട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. വടകരയില്‍ നിന്നും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment
0 Comments