കാസര്‍കോട് (www.evisionnews.co): മഴക്കെടുതി മൂലം കലക്ടര്‍ അനുവദിച്ച അവധികള്‍ക്ക് പകരം പൊതുഅവധി ദിനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കണ്‍സഷന്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, കാസര്‍കോട് ജില്ലാ കലക്ടര്‍, കാസര്‍കോട് ആര്‍.ടി.ഒ, കാസര്‍കോട് ഡി.ഇ.ഒ എന്നിവര്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് കമ്മിറ്റി നിവേദനം നല്‍കി.
ഇത്തരം പ്രവര്‍ത്തി ദിനങ്ങളിലെ ബസ് യാത്രകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കാതെ വരികയും ഇതു വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുകയാണ്. ഇതിന് പരിഹാരം കാണണമെന്ന് എം.എസ്.എഫ് മന്ത്രിമാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് മണ്ഡലം പ്രസിസന്റ് റഫീഖ് വിദ്യാനഗര്‍, മുനിസിപ്പല്‍ ഭാരവാഹികളായ ഹബീബ് എ.എച്ച്, ഇബ്രാഹിം ഖാസിയാറകം, ജസീല്‍ തുരുത്തി സംബന്ധിച്ചു.

Post a Comment
0 Comments