
(www.evisionnews.co) കര്‍ണാടകയിലെ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി. ജെ. പി സര്‍ക്കാര്‍ അധികകാലം ഭരണത്തില്‍ തുടരില്ലെന്ന് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുവാന്‍ പോവുകയാണെന്ന് സൂചന നല്‍കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുമാരസ്വാമിയുടെ പുതിയ പ്രസ്താവന. നിയമസഭയില്‍ നിന്നും അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ മണ്ഡലത്തില്‍ നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കാനും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജെ.ഡി (എസ്) കോണ്‍ഗ്രസ് വിശ്വാസ് വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് ബി.ജെ.പിയുടെ ബി.എസ് യെദ്യൂരപ്പ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. പതിനേഴ് എം.എല്‍.എമാര്‍ കൂറുമാറിയതിനെത്തുടര്‍ന്നാണ് വിശ്വാസവോട്ടേടുപ്പില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടത്. പിന്നീട് ഈ വിമത എം.എല്‍.എമാരെ സ്പീക്കര്‍ കെ.ആര്‍ രമേശ് അയോഗ്യരാക്കി
Post a Comment
0 Comments