Type Here to Get Search Results !

Bottom Ad

സുല്‍ത്താന്‍ ഗോള്‍ഡ് ഉടമ ടി.എം കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): പ്രമുഖ വ്യവസായിയും സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമയുമായ ടി.എം കുഞ്ഞഹമ്മദ് ഹാജി (79) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 11മണിയോടെ മംഗളൂരു യേനപ്പോയ ആശുപത്രിയിലായിരുന്നു അന്ത്യം.

മൊഗ്രാലിലെ പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ടി.എം അബ്ദുല്‍ റൗഫ് (മാനേജിംഗ് ഡയറക്ടര്‍, സുല്‍ത്താന്‍ ഗോള്‍ഡ്), ടി.എം അബ്ദുല്‍ റഹ്്മാന്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സുല്‍ത്താന്‍ ഗോള്‍ഡ്), റംല, റഷീദ, റസീന. മരുമക്കള്‍: പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, അല്‍ത്താഫ്, മെഹ്‌റുന്നീസ, ഖദീജ, തെഹ്‌സീന്‍. മയ്യിത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.




Post a Comment

0 Comments

Top Post Ad

Below Post Ad