കാസര്‍കോട് (www.evisionnews.co): ഇന്ത്യന്‍ സ്വാതന്ത്യത്തിന് പോരാടിയ നേതാക്കള്‍ നേടിത്തന്ന രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കുന്നതിന് മുഴുവന്‍ ഭാരതീയരും ബാധ്യസ്ഥരാണന്നും അതിന് തുരങ്കം വെക്കുന്ന രീതിലുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നത് ഖേദകരവും പ്രതിഷേധാര്‍ഹമാണന്ന് സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'എന്റെ ഇന്ത്യ' ക്യാമ്പയിന്‍ അഭിപ്രായപ്പെട്ടു.
പ്രളയത്തിലും ഉരുള്‍പൊട്ടലിലും ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതില്‍ എല്ലാവരും സജ്ജരാവണമെന്നും പ്രളയത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിന് മതം രാഷ്ട്രിയം മറന്ന് പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ ദുഷ് പ്രചാരണം അഴിച്ചുവിടുന്നവര്‍ക്ക് സമൂഹം മാപ്പുതരില്ലന്നും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ കരണ ക്ലാസുകള്‍, ടാലന്റ് എക്‌സാം എന്നിവ നടക്കും. ക്യാമ്പയിന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗഫൂര്‍ ദേളി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീന്‍ ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് തളങ്കര, അഫ്‌സല്‍ തളങ്കര, റഷീദ് മൗലവി, മുഹമ്മദലി വഫി പ്രസംഗിച്ചു.

Post a Comment
0 Comments