തിരുവനന്തപുരം (www.evisionnews.co): മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി വിശദീകരണം തേടും. കേരളത്തിലെ നേതാക്കള്‍ നേരത്തെ തരൂരിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കും. തരൂര്‍ പ്രസ്താവന തിരുത്താത്തതില്‍ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. നരേന്ദ്ര മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നുമായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. നരേന്ദ്രമോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു തരൂര്‍ രംഗത്തെത്തിയത്.

Post a Comment
0 Comments