Type Here to Get Search Results !

Bottom Ad

അല്‍ ബറാഹ കെ.എം.സി.സി ഓഫീസിലേക്ക് ഡിഫിബിലേറ്റര്‍ നല്‍കി


ദുബൈ (www.evisionnews.co): സംസ്ഥാന കെ.എം.സി.സി അല്‍ ബറാഹ ഓഫീസിലേക്ക് ഹൃദയ സംബന്ധമായ അസുഖത്തിന് പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഡിഫിബിലേറ്റര്‍ എന്ന ഉപകരണം ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന് കൈമാറി. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഹിമായ പദ്ധതി പ്രകാരമാണ് പ്രാഥമിക ശുശ്രൂഷയ്ക്കുള്ള ഉപകരണം സംഭാവന ചെയ്തത്.

ദുബായ് കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യുഎഇ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ദുബൈ കെഎംസിസി പ്രസിഡന്റ് എളേറ്റില്‍ ഇബ്രാഹിം, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.പി ചെറൂപ്പ, ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ദുബൈ കെഎംസിസി ഭാരവാഹികളായ ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, റഈസ് തലശ്ശേരി, ഒ.കെ ഇബ്രാഹിം, ഒ. മൊയ്തു, സാദിഖ് തിരുവനന്തപുരം, നിസാമുദ്ദീന്‍ കൊല്ലം, മുന്‍ വൈസ് പ്രസിഡന്റ ഹസൈനാര്‍ തോട്ടുംഭാഗം, ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട് അബ്ദു റഹ്മാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, അബ്ബാസ് കളനാട്,ഫൈസല്‍ മുഹ്‌സിന്‍,മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അയ്യൂബ് ഉറുമി,

ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ഭാവനഗര്‍, മുനീര്‍ ഓട്ടി, ഡോ. ഇസ്മായില്‍, പി.ഡി നൂറുദ്ദീന്‍, ഷെബീര്‍ കീഴുര്‍,സലാം മാവിലാടം,ഇബ്രാഹിം ബേരികെ,സി എ ബഷീര്‍, ബഷീര്‍ പാറപ്പള്ളി, ഷരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, റഷീദ് ആവിയില്‍ മറ്റു മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളും സംബന്ധിച്ചു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് റാഫി പള്ളിപ്പുറം നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad