പള്ളിക്കര (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സലാം ചികിത്സാ ഫണ്ടിലേക്കുള്ള തുക പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍ ചെരുമ്പ ജമാഅത്ത് ഭാരവാഹികള്‍ക്ക് കൈമാറി. ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച ഫണ്ടാണ് കൈമാറിയത്.
മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, ചെരുമ്പ ജമാഅത്ത് പ്രസിഡന്റ് ഹൈദര്‍ ഹാജി കുണിയ, ജനറല്‍ സെക്രട്ടറി കെ.എം ബഷീര്‍, കെ.എം.സി.സി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, റാഫി ചെരുമ്പ, സെക്രട്ടറി ആരിഫ് ചെരുമ്പ, മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് സി.എ അബ്ദുല്‍ റഹ്മാന്‍ ഹാജി, ഷാര്‍ജ കെ.എം.സി.സി നേതാവ് പി.പി റഫീഖ് ചെരുമ്പ, ഇഖ്ബാല്‍ ടി.എം, അഷ്റഫ് ബംഗണ, ഹനീഫ് പള്ളിപ്പുഴ, ഇല്യാസ് സി.എ, പി.പി സമീര്‍ സംബന്ധിച്ചു.

Post a Comment
0 Comments