Type Here to Get Search Results !

Bottom Ad

കളി മുടങ്ങി; ഇന്ത്യ-കിവീസ് പോരാട്ടം മഴയില്‍ കുതിരുമെന്ന് ആശങ്ക

കളി മുടങ്ങി; ഇന്ത്യ-കിവീസ് പോരാട്ടം മഴയില്‍ കുതിരുമെന്ന് ആശങ്ക; റിസര്‍വ് ദിനം, സൂപ്പര്‍ ഓവര്‍- സാധ്യതകള്‍ ഇങ്ങനെ(www.evisionnews.co) ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മഴയില്‍ കുതിര്‍ന്നു. 46.1 ഓവര്‍ ന്യൂസിലന്‍ഡ് ബാറ്റ് ചെയ്തുനില്‍ക്കുമ്പോഴാണ് മത്സരം മഴമൂലം ഇപ്പോള്‍ നിര്‍ത്തിവെച്ചത്. അഞ്ച് വിക്കറ്റിന് 211 റണ്‍സാണ് കിവീസ് ഇപ്പോള്‍ നേടിയിരിക്കുന്നത്. 67 റണ്‍സെടുത്ത റോസ് ടെയ്‌ലര്‍, മൂന്ന് റണ്‍സെടുത്ത ടോം ലാഥം എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. നേരത്തേ കെയ്ന്‍ വില്യംസണ്‍ 67 റണ്‍സെടുത്തിരുന്നു.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മെല്ലെത്തുടങ്ങിയ കിവീസിന് പിന്നീട് കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനായെങ്കിലും റണ്‍നിരക്ക് കൂട്ടാനായില്ല. ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞ അഞ്ച് ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad