ദുബൈ (www.evisionnews.co): മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള സ്മൃതി സംഗമം ജൂലൈ 25ന് രാത്രി 9.30ന് ദുബായ് അല്‍ ബറാഹ കെ.എം.സി.സി.യില്‍ നടക്കും.
ചടങ്ങില്‍ കെ.എം.സി.സിയില്‍ വളണ്ടിയര്‍ സേവനം അനുഷ്ഠിക്കുന്ന മഞ്ചേശ്വരം കാസര്‍കോട് ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍ വിംഗ് അംഗങ്ങള്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിക്കും. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടം അനുസ്മരണ പ്രഭാഷണവും നടത്തും.
കെ.എം.സി.സി കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കുമെന്ന് ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ് മേല്‍പറമ്പ് , ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.

Post a Comment
0 Comments