ഗുവാഹാട്ടി (www.evisionnews.co): മഹാപ്രളയത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് അസം. ജീവന്‍ കൈയില്‍പ്പിടിച്ച് ഓടേണ്ട സാഹചര്യത്തില്‍പ്പോലും അസംകാര്‍ ആദ്യം തിരയുന്നത് ചില കടലാസ് കഷണങ്ങളാണ്. അവരുടെ ജീവനോളം തന്നെ വിലയുണ്ട് ആ കടലാസുകള്‍ക്ക്. ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിനുള്ള രേഖകളാണ് ഈ കടലാസുകള്‍. അതില്ലെങ്കില്‍ സംസ്ഥാനത്തിനു പുറത്താകും അവരുടെ പിന്നീടുള്ള സ്ഥാനം.
പ്രളയത്തില്‍ അസമില്‍ 11 പേരാണ് ഇന്നലെ മാത്രം മരിച്ചത്. സംസ്ഥാനത്താകെ മരണം 47 ആണ്. കൂടാതെ 1.79 ഹെക്ടര്‍ കൃഷിഭൂമിയാണു നശിച്ചത്. കാശിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിലാണ്. പ്രളയത്തില്‍ വീടുകള്‍ വെള്ളത്തിലായവരുടെ രേഖകള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ട്.
2018 ജനുവരി ഒന്നിനായിരുന്നു പൗരത്വ പട്ടികയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ചത്. 3.29 കോടി അപേക്ഷാര്‍ത്ഥികളില്‍ 1.9 കോടി പേര്‍ പട്ടികയ്ക്ക് പുറത്തായിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

Post a Comment
0 Comments