കാസര്‍കോട് (www.evisionnews.co): പനി ബാധിച്ച് സഹോദരങ്ങളായ കുരുന്നുകള്‍ മരിച്ച സംഭവത്തില്‍ മരണകാരണം സ്ഥിരീകരിക്കുന്നതിനും മറ്റുമായി
സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചു. വൈറസ് മൂലമുള്ള പനിയാണെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
അതേസമയം പനിബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ മാതാവ് നിഷയെയും പിതാവ് സിദ്ദീഖിനെയും സിനാന്റെ കൂടെ പഠിക്കുന്ന കുട്ടിയെയും രണ്ടുബന്ധുക്കളെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാവിലെയാണ് ബദിയടുക്ക കന്യപ്പാടി സ്വദേശി സിദ്ദീഖ്- നിഷ ദമ്പതികളുടെ മക്കളായ മുഹമ്മദ് സിനാന്‍ (നാലര) മംഗളൂരുവില്‍ ചികിത്സയിലായിരിക്കെ മരണപ്പെട്ടത്. തലേദിവസം വൈകിട്ടോടെ ഇവരുടെ എട്ടുമാസം പ്രായമുള്ള സിദ്റത്തുല്‍ മുന്‍തഹ എന്ന കുട്ടിയും പനി ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഈമാസം 22നാണ് പനിബാധിച്ച് മംഗളൂരു ഫാദര്‍മുള്ളേഴ്സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

Post a Comment
0 Comments