Type Here to Get Search Results !

Bottom Ad

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്, ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ്


മുംബൈ (www.evisionnews.co): ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി യുവതി ഹാജരാക്കിയ രേഖകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍ വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു. യുവതിക്ക് കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ വഴി പരാതിക്കാരിയായ യുവതി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് സൂചന. ജാമ്യം ലഭിച്ചില്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്.

ബിനോയിക്കെതിരെ ദുബൈയിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മറച്ചുവെച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. യുവതി ബിനോയിക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത് അഞ്ച് കോടി രൂപ വേണമെന്നായിരുന്നു. മാത്രവുമല്ല വിവാഹം കഴിച്ചുവെന്നും അതിനുള്ള രേഖകളും ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാമത് പൊലീസിന് നല്‍കിയ പരാതിയിലുള്ളത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ്. ഇതിലെ വൈരുദ്ധ്യങ്ങളാണ് അഭിഭാഷകന്‍ എടുത്തു പറഞ്ഞത്. വിവാഹം കഴിച്ചുവെങ്കില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാന വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ ബിനോയ് കോടിയേരിയെ പിടികൂടാന്‍ സാധിച്ചില്ലെന്നും രാഷ്ട്രീയ നേതാവിന്റെ മകനാണെന്നും കോടതിയില്‍ വാദിച്ചു. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നും അതിന് ബിനോയിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad