Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് വിതരണത്തിന് ജില്ലയില്‍ തുടക്കമായി


കാസര്‍കോട് (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പേരാടുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ജൂലൈ പത്തു വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം നടക്കുന്നത്. മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സര്‍ഗ പ്രതിഭാ അവാര്‍ഡ് ജേതാവും ഈവര്‍ഷം കോഴിക്കോട് ലോ കോളജില്‍ നിന്നും എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്ത അഡ്വ. ഇബ്രാഹിം ഖലീല്‍ ഹുദവിക്ക് ആദ്യ അംഗത്വം നല്‍കി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ നിര്‍വഹിച്ചു.

സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ട്രഷറര്‍ യൂസുഫ് ഉളുവാര്‍, എം.എ നജീബ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, റഹൂഫ് ബാവിക്കര, ഹാഷിം ബംബ്രാണി, എം.പി ഖാലിദ്, നൗഫല്‍ തായല്‍, ഫിറോസ് അട്ക്കത്ത്ബയല്‍, റഹ്മാന്‍ ആരിക്കാടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad