Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം


മുംബൈ (www.evisionnews.co): ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ മുംബൈ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി സംസാരിച്ചതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആര്‍.എസ്.എസ് അപകീര്‍ത്തി കേസ് നല്‍കിയത്.

'ബി.ജെ.പിയുടെ, ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ സമ്മര്‍ദ്ദത്തിന് ഇരയാവുന്നു, മര്‍ദ്ദിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ 2017ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധ്രുതിമാന്‍ ജോഷി കോടതിയെ സമീപിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad