Type Here to Get Search Results !

Bottom Ad

ഭാഷാസമര രക്തസാക്ഷി ദിനം: നാടെങ്ങും വിവിധ പരിപാടികള്‍


കാസര്‍കോട് (www.evisionnews.co): ഭാഷാ സമര രക്തസാക്ഷികളായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ അനുസ്മരണ ദിനമായ ഇന്ന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം നാടെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തെക്കിലില്‍ രാവിലെ പതാക ഉയര്‍ത്തി. തെക്കില്‍ ഫെറി റോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. വൈകിട്ട് മെമ്പേഴ്‌സ് മീറ്റും അനുസ്മരണവും സംഘടിപ്പിക്കും.


യൂത്ത് ലീഗ് ദിനം ആചരിച്ചു 
തളങ്കര: യൂത്ത് ലീഗ് ദിനമായ ജൂലൈ 30 സേവന ദിനമായി പള്ളിക്കാല്‍ ഖാസിലൈന്‍ ശാഖ ആചരിച്ചു. കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഖാസിലേന്‍ ആയിതാന്‍ റോഡ് ശുചീകരിച്ചു.  പരിപാടിയില്‍ പ്രസിഡന്റ് അസ്ലം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് ഊദ് സ്വാഗതം പറഞ്ഞു. ആഷിഖ്, ഇംതിയാസ്, ഹുസൈന്‍ തെരുവത്ത്, അബ്രു, മനാഫ് ഊദ്, ഹംസ അംഗോല, അഫ്‌സല്‍ പള്ളിക്കാല്‍, ഇബ്രാഹിം ഖാസിയാറകത്ത്, റഫീഖ്, സിറാജ്, സിദ്ധീഖ്, അസ്ഹരി ഖാസിലേന്‍ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad