ന്യൂഡല്‍ഹി (www.evisionnews.co): ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തന്നോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം പൊളിയുന്നു. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 സമ്മേളനത്തില്‍ ഇരുവരും സംസാരിച്ച വിഷയങ്ങളില്‍ കശ്മീര്‍ ഉണ്ടായിരുന്നില്ലെന്ന് ഔദ്യോഗിക രേഖകള്‍ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ജി20 സമ്മേളനത്തില്‍ വെച്ചാണ് ട്രംപ് മോദിയെ കണ്ടതും ചര്‍ച്ച നടത്തിയതും. ഇറാന്‍, ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിഷയങ്ങള്‍, 5ജി, പ്രതിരോധം എന്നീ വിഷയങ്ങളിലായിരുന്നു ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രതിരോധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നില്ലെന്ന് പിന്നീട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നേരത്തേ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ അവകാശവാദം ഇന്ത്യ നേരത്തേ തന്നെ തള്ളിയിരുന്നു. ട്രംപിന്റെ ഈ അവകാശവാദത്തിനെതിരെ ഇന്ത്യ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രതിഷേധം അറിയിച്ചു.

Post a Comment
0 Comments