ബദിയടുക്ക (www.evisionnews.co): ബെളിഞ്ചം ഗ്രാമതരംഗം വായനശാല ആന്റ് ഗ്രന്ഥാലത്തിന്റെ ആഭിമുഖ്യത്തില്‍ ബെളിഞ്ചം ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വായനാ പക്ഷാചരണവും വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. രവീന്ദ്രന്‍ മാസ്റ്റര്‍, ഹമീദ് പൊസോളിഗ, ജയ്‌സണ്‍ മാസ്റ്റര്‍, സിദ്ദീഖ് ബെളിഞ്ചം, മുഹമ്മദലി മാസ്റ്റര്‍, ഖലീല്‍ ദാരിമി ബെളിഞ്ചം, മൊയ്തീന്‍ കുട്ടി ബൈരമൂല, കൃഷ്ണപ്പ മാസ്റ്റര്‍, അബ്ദു ഹിമാന്‍ നാരമ്പാടി, നാരായണി ടീച്ചര്‍, ഹസന്‍ ദര്‍ഘാസ്, ഗീത ടീച്ചര്‍, അബ്ദുല്ല ഗോളികട്ട, റസിന ടീച്ചര്‍, ലത്തീഫ് നാരമ്പാടി, ജമാല്‍ നടു മഞ്ചാല്‍, കെ.എം. ഹാരിസ്, അസീസ് ദര്‍ഘാസ്, ബഷിര്‍ നീര്‍മൂല സംബന്ധിച്ചു.

Post a Comment
0 Comments