(www.evisionnews.co) ദൈവ വിളിക്കുത്തരം നല്‍കി ഒരുപാട് നല്ല സന്ദേശങ്ങള്‍ ബാക്കിവെച്ച് അന്‍വര്‍ മാഷ് യാത്രയായി. തന്റെ ജീവിത യാത്രയെ സമൂഹത്തിന് മുന്നില്‍ വലിയ പാഠപുസ്തകമാക്കി ക്ഷമയുടെയും സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും ആള്‍രൂപമായി ഹൃദയം കീഴടക്കി യാത്രയായി.
സമൂഹത്തിന്റെ സമൂലമായ മാറ്റം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ സാധ്യമാകൂ എന്ന് കണ്ടറിഞ്ഞ് അതിന് വേണ്ടി പരിശ്രമിച്ചു. കുറഞ്ഞ കാലങ്ങളില്‍ കുറെ ഹൃദയങ്ങള്‍ കീഴടക്കിയ സ്‌നേഹ സമ്പന്നനായ വ്യക്തിയായിരുന്നു അന്‍വര്‍ മാഷ്.
തന്റെ വേദനകളും പ്രയാസങ്ങളും ആരോടും പറയാതെ എല്ലാവരെയും സാന്ത്വനിപ്പിക്കുന്നതിനിടയില്‍ സ്വന്തത്തെ മറന്നുപോയ അപൂര്‍വ വ്യക്തിത്വം. മറ്റൊരു നിലക്ക് പറയുകയാണെങ്കില്‍ ഐഹിക ജീവിതത്തിന്റെ നശ്വരതയില്‍ യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള ഒളിച്ചോട്ടമായിരുന്നു ആ ജീവിതം.
അസുഖ ബാധിതനായി ചകിത്സയിലായിരുന്നപ്പോള്‍ പോലും പ്രതീക്ഷയും ശുഭാപ്തി വശ്വാസവുമായി മുന്നോട്ടുപോയി. എഞ്ചിനീയറിംഗ് കോളജില്‍ ലക്ചറായി സേവനം ചെയ്യുന്ന സമയത്ത് മത സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു തികഞ്ഞ മതബോധമുള്ള ദീനിനിഷ്ഠയുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
കുടുംബബന്ധം പുലര്‍ത്തുന്നതിനും ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.നന്മകളെ എന്നും പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ കൂടുതല്‍ സന്തോഷിക്കുകയും ചെയ്യുന്ന അപൂര്‍വ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. തന്റെ ജീവിത സപര്യയില്‍ ഒരുപാട് വിദ്യാര്‍ത്ഥി വൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ചെറിയ പ്രായത്തില്‍ തന്നെ മൂന്നു മാസ്റ്റര്‍ ഡിഗ്രി വ്യത്യസ്ത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അന്ന് അദ്ദേഹം കരസ്ഥമാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലെ കോളജുകളില്‍ ക്ലാസുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ സഹോദരിമാരെയും കുടുംബത്തിലെ മറ്റു അംഗങ്ങളെയും പഠിപ്പിക്കുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനും കൂടുതല്‍ താല്‍പര്യം കാണിച്ചിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ഉത്തമ കുടുംബിനിയെ സൃഷ്ടിക്കുന്നതിന് മത വിദ്യാഭ്യാസം അനിവാര്യമാണെന്നും അതിലൂടെ മാത്രമേ ജീവിത വിജയം കൈവരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. തന്റെ സഹോദരിമാരില്‍ ഒരാളെ ഡോക്ടര്‍ ആയി സമൂഹത്തിന് സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കാസര്‍കോട് ചെങ്കളയില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹ്റ വിമന്‍സ് ഡേ കോളജിനെ കുറിച്ച് ചോദിക്കുകയും അതിന്റെ ആശയലക്ഷ്യത്തെ കുറിച്ച് ആരായുകയും അതില്‍ കൂടുതല്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ സമൂഹ സൃഷ്ടിപ്പിന്റെ ഉത്തമ കേന്ദ്രങ്ങളാണ് എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
അഷ്‌റഫ് ഹുദവി, അല്‍മലികി (Managing Director, Zehra Womens Day College, Chengala

Post a Comment
0 Comments