കാസര്‍കോട് (www.evisionnews.co): ചൂരിയില്‍ റിയാസ് മൗലവി വധക്കേസിലെ സാക്ഷികളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്. പഴയ ചൂരിയിലെ മുഹിയദ്ധീന്‍ ജുമാമസ്ജിദിന് പിറക് വശത്തുള്ള ഹാഷിം, നാസര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെ കല്ലേറുണ്ടായത്.
പള്ളിയില്‍ ഇഷാ നിസ്‌കാരം നടക്കുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തിന് പിന്നില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് സാബിത്ത് വധക്കേസിലെ സാക്ഷിയുടെ മീപ്പുഗിരിയിലെ പുതിയ വീടിന് വേണ്ടി തയാറാക്കിവെച്ചിരുന്ന മരങ്ങള്‍ തീവെച്ച് നശിപ്പിച്ചിരുന്നു.

Post a Comment
0 Comments