കാസര്‍കോട് (www.evisionnews.co): തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ മൂന്നാം പ്രതിയും ബി.എം.എസ് പ്രവര്‍ത്തകനുമായ വിദ്യാനഗറിലെ പ്രശാന്തിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അക്രമികള്‍ സഞ്ചരിച്ച കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള കാര്‍ പോലീസ് പിടികൂടി. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ച സില്‍വര്‍ നിറത്തിലുള്ള സ്വഫ്റ്റ് കാറാണ് കണ്ടെടുത്തത്.
ഞായറാഴ്ച രാത്രി 9.30 മണിയോടെ വിദ്യാനഗര്‍ ഗവ. കോളജിന് സമീപമാണ് അക്രമം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്നെത്തിയ സംഘം കാറിടിച്ച് വീഴ്ത്തുകയും തെറിച്ചു വീണപ്പോള്‍ നെഞ്ചില്‍ കുത്തുകയും മര്‍ദിക്കുകയുമായിരുന്നു. കുത്തേറ്റ യുവാവ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് നിലവിളിച്ചുകൊണ്ട് ഓടിയപ്പോള്‍ സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Post a Comment
0 Comments