Type Here to Get Search Results !

Bottom Ad

ഉരുട്ടിക്കൊല: രണ്ടു പോലീസുകാര്‍ ഒളിവില്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വീഴ്ചയെന്ന്


തൊടുപുഴ (www.evisionnews.co): ഉരുട്ടിക്കൊലക്ക് നേതൃത്വം കൊടുത്ത രണ്ടു പോലീസുകാര്‍ ഒളിവില്‍. ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരെ കുറിച്ച് വിവരമില്ല. മറ്റു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഇരുവരും ഒളിവില്‍പോയത്. മരിച്ച കുമാറിനെ കൂടുതല്‍ ഉപദ്രവിച്ചത് നിയാസാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

അതേസമയം, ഉരുട്ടിക്കൊലക്കേസില്‍ അന്വേഷണം വരുമ്പോള്‍ കുടുങ്ങാതിരിക്കാന്‍ മുന്‍ എസ്.പി തയാറെടുത്തിരുന്നതായും വിവരം. ഗണ്‍മാന്റെ ഫോണില്‍നിന്നാണ് പ്രതികളുമായി ബന്ധപ്പെട്ടത്. കുമാറിനെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിച്ചതും ഈ ഫോണിലൂടെയാണ്. എസ്‌ഐയേയും ഡിവൈഎസ്പിയേയും വേണുഗോപാല്‍ തുടര്‍ച്ചയായി വിളിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ, കുമാറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന വിവരം പുറത്തുവന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്തിയില്ല എന്ന് മാത്രമല്ല ആന്തരികാവയവങ്ങള്‍ പരിശോധനക്കും അയച്ചില്ല. കസ്റ്റഡി മര്‍ദനത്തിന് ജയില്‍ ഉദ്യോഗസ്ഥരോ നാട്ടുകാരോ പ്രതിക്കൂട്ടിലാകുന്ന സ്ഥിതിയിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസ് അതിക്രമ കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘം വേണം പോസ്റ്റുമോര്‍ട്ടം നടത്താനെന്ന നിര്‍ദേശവും അട്ടിമറിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad