Type Here to Get Search Results !

Bottom Ad

'സി.പി.എമ്മിന്റെ കൈയില്‍ കിട്ടിയാല്‍ വെട്ടിക്കൊല്ലും: പോലീസ് ഉരുട്ടിക്കൊല്ലും' ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് മുല്ലപ്പള്ളി

Image result for mullappally ramachandran

(www.evisionnews.co) നെടുങ്കണ്ടം കസ്റ്റഡി ഇടുക്കി മരണത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കസ്റ്റഡി മരണം മുഖ്യമന്ത്രി പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ കൈയില്‍ കിട്ടിയാല്‍ വെട്ടിക്കൊല്ലും, പോലീസിന്റെ കൈയില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല്ലും എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊലപാതക രാഷ്ട്രീയമെന്ന ഭൂതത്തെ കുടം തുറന്നുവിട്ടത് സിപിഐഎമ്മാണ്. ആ ഭൂതം ഇപ്പോള്‍ പാര്‍ട്ടിയെ വിഴുങ്ങുന്ന അവസ്ഥയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad