Type Here to Get Search Results !

Bottom Ad

പി.ബി.എം സ്‌കൂളില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

നെല്ലിക്കട്ട (www.evisionnews.co): പി.ബി.എം ഇഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകര്‍ക്ക് വേണ്ടി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സ്‌ക്കൂള്‍ ചെയര്‍മാന്‍ ഷഫീഖ് റസാഖ് ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ പുരോഗതി പ്രാപിക്കുന്ന ആധുനിക യുഗത്തില്‍ അധ്യാപകര്‍ കാലത്തിനനുസൃതമയ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കണമെന്നും അധ്യാപകര്‍ കുട്ടികളുടെ നല്ല പുസ്തകമാകണമെന്നും അധ്യാപനം സാമൂഹിക പ്രതിബദ്ധതയോടെ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ4ത്തു.

യോഗത്തിന്‍ സ്‌കൂള്‍ മാനേജര്‍ ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, അഡ്മിനിസ്‌ടേറ്റര്‍ മക്കാര്‍ മാസ്റ്റര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രമ ടീച്ചര്‍ സ്വാഗതവും ഏലിയാമ്മ നന്ദിയും പറഞ്ഞു. പ്രശസ്ത ട്രയിനര്‍ വി. വേണുഗോപാല്‍ പരിശീലനം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad