Type Here to Get Search Results !

Bottom Ad

കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി യു.കെ.ജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട് (www.evisionnews.co): കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി യു.കെ.ജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് ബാവ നഗറിലെ ഇസ്മായില്‍- സുഹറ ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് കടപ്പുറം പിപിടിഎസ്എഎല്‍പി സ്‌കൂള്‍ യു.കെ.ജി വിദ്യാര്‍ത്ഥിയുമായ ഫഹീം (ആറ്) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വന്ന് കളിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഫായിസ്, മുആഫിയ (ഇരുവരും വിദ്യാര്‍ത്ഥികള്‍)

Post a Comment

0 Comments

Top Post Ad

Below Post Ad