Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ആലൂര്‍ ശാഖാ യു.എ.ഇ കമ്മിറ്റിയുടെ ഒപ്പം-19' ആറിന്


ആലൂര്‍ (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ആലൂര്‍ ശാഖാ യു.എ.ഇ കമ്മിറ്റിയുടെ 'ഒപ്പം-19' പദ്ധതി ജൂണ്‍ ആറിന് ആലൂര്‍ എംജിഎല്‍സി സ്‌കൂളില്‍ നടക്കും. എല്ലാ വര്‍ഷവും ആലൂര്‍ എംജിഎല്‍സി സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി നല്‍കാറുള്ള പഠനോപകരണത്തിന്റെ കൂടെ ഇപ്രാവശ്യം സ്‌കൂള്‍ ബാഗ് കൂടി ഉള്‍പ്പെടുത്തിയാണ് വിതരണം ചെയ്യുക. തുടര്‍ന്ന് റമസാന്‍ റിലീഫിന്റെ ഭാഗമായി നാട്ടിലെ മഹല്ല് കമ്മിറ്റിയില്‍പെട്ട വ്യക്തിക്ക് വേണ്ടിയുള്ള ചികിത്സാ സഹായ വിതരണവും ചെയ്യും. 

'ഒപ്പം19' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ യു.എ.ഇ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റുമാരായ അബ്ദുല്‍ ഖാദര്‍ എ.ടി (ഷാര്‍ജ), ഇക്ബാല്‍ എ.ടി (അബുദാബി), കോര്‍ഡിനേറ്റര്‍ റഫീഖ് എ.ടി തുടങ്ങിയ യൂഎഇ കമ്മിറ്റി ഭാരവാഹികളും ആലൂര്‍ ശാഖാ ഭാരവാഹികളും പങ്കെടുക്കുമെന്ന് യുഎഇ കമ്മിറ്റി പ്രസിഡന്റ് ഉമ്മര്‍ ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ എടി, ട്രഷറര്‍ ഡോ: അബ്ദുല്‍ ഖാദര്‍ കാരക്കക്കാല്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad