കാസര്‍കോട് (www.evisionnews.co): കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ പിതാവിനെ മരവടി കൊണ്ടടിച്ച് കൊലപ്പെടുത്തി. പുതിയകൂട്ടത്തില്‍ പുത്തരിയന്റെ മകന്‍ ദാമോദരന്‍ (62) ആണ് കൊല്ലപ്പെട്ടത്. ചിറ്റാരിക്കല്‍ അതിരുമാവിലാണ് സംഭവം. സംഭവത്തില്‍ മകന്‍ അനീഷ്(35) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതിരുമാവിലെ കോളനിയിലാണ് ദാമോദരനും കുടുംബവും താമസം. വെള്ളിയാഴ്ച പത്തു മണിയോടെ മദ്യപിച്ചെത്തിയ ദാമോദരനും അനീഷും കുടുംബ പ്രശ്നത്തിന്റെ പേരില്‍ വഴക്കിടുകയായിരുന്നു. ഇതിനിടയില്‍ അനീഷ് മരവടി കൊണ്ട് പിതാവിന്റെ തലക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണ ദാമോദരനെ ശനിയാഴ്ച രാവിലെ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രാധാമണിയാണ് ഭാര്യ. മറ്റുമക്കള്‍ സനീഷ്, സുമേഷ്, ദിവ്യ, സുനില്‍. മരുമകള്‍ സജിത.

Post a Comment
0 Comments