Type Here to Get Search Results !

Bottom Ad

രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതൃ സ്ഥാനം ഏറ്റെടുത്തേക്കും


ദേശീയം (www.evisionnews.co): കോണ്‍ഗ്രസിന്റെ നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലോക്സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ തെരഞ്ഞെക്കും. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാജി സന്നദ്ധത അറിയിച്ച രാഹുല്‍ ഗാന്ധി ലോക്സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ആര് എന്നത് ചോദ്യചിഹ്നമായി ഇപ്പോഴും നിലനില്‍ക്കുന്നു . സഭയില്‍ സര്‍ക്കാരിന് എതിരെ കൂട്ടായ്മ ഉണ്ടാക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും രാഹുല്‍ ഗാന്ധിലോക്സഭ കക്ഷി നേതൃ സ്ഥാനം ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യമാണ് നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്. ഇതിനിടെ ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്താനാണ് സാധ്യത. 

സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിയോട് ലോക്സഭാ കക്ഷി നേതൃസ്ഥാനം വഹിക്കാന്‍ നിര്‍ദ്ദേശിച്ചേക്കും. രാഹുല്‍ പദവി ഏറ്റെടുത്തില്ലെങ്കില്‍ ബംഗാളില്‍ നിന്നുള്ള എം.പി അധിര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍ എന്നിവരിലൊരാള്‍ക്കാണ് സാധ്യത. ലോക്സഭാ കക്ഷിനേതാവിനെയും ചീഫ് വിപ്പിനെയും യോഗം തെരഞ്ഞെടുക്കും. ലോക്സഭാ കക്ഷി നേതൃപദവിക്ക് ആവശ്യമായ 55സീറ്റ് തികക്കുന്നതിനായി മൂന്ന് സ്വതന്ത്രരെ കണ്ടെത്താനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad