കാസര്‍കോട് (www.evisionnews.co): ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പൊയിനാച്ചി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് പ്രസിഡന്റ് കെ. മൊയ്തീന്‍ കുട്ടി ഹാജി കശുമാവിന്‍ തൈനട്ട് സംഘംതല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.വി മണികണ്ഠദാസ്, വൈസ് പ്രസിഡന്റ് ഹാരിസ് ബെണ്ടിച്ചാല്‍, ഡയറക്ടര്‍മാരായ പി. ശ്രീധരന്‍ മുണ്ടോള്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാഘവന്‍ വലിയവീട്, സെക്രട്ടറി ഗിരികൃഷ്ണന്‍ കൂടല എന്നിവര്‍ നേതൃത്വം നല്‍കി.
സംസ്ഥാന സഹകരണ വകുപ്പ് ഹരിതം സഹകരണം പദ്ധതിയിലൂടെ 2018 മുതല്‍ ഓരോ വര്‍ഷവും യഥാക്രമം പ്ലാവ്, കശുമാവ്, തെങ്ങ്, പുളി, മാവ് എന്നിങ്ങനെ അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുക എന്ന ബൃഹത്തായ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഈവര്‍ഷം ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ഹരിതം സഹകരണം പദ്ധതിയിലൂടെ ഈ വര്‍ഷം ഒരു ലക്ഷം കശുമാവ് തൈകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം.

Post a Comment
0 Comments