Type Here to Get Search Results !

Bottom Ad

സാംസ്‌കാരിക പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതില്‍ കാസര്‍കോടിനൊരിടം പ്രതിഷേധിച്ചു


കാസര്‍കോട് (www.evisionnews.co): മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും കാസര്‍കോടിനൊരിടം അംഗവുമായ എം.വി സന്തോഷ് കുമാറിനെ അകാരണമായി ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ കാസര്‍കോടിനൊരിടം കൂട്ടായ്മ പ്രതിഷേധിച്ചു. കാസര്‍കോട് നഗരം സജീവമാകുക എന്ന ലക്ഷ്യത്തില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിക്കുമ്പോള്‍ മുന്നില്‍ ഉണ്ടാകുന്ന വ്യക്തിയെ തന്നെ രാത്രി നേരത്തെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ട് കസ്റ്റഡിയില്‍ എടുത്തത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. സാംസ്‌കാരിക മാധ്യമ രംഗത്ത് സുപരിചിതനായ സന്തോഷിനോട് വരെ പോലീസ് ഈ രീതിയില്‍ ആണ് സമീപിക്കുന്നതെങ്കില്‍ സാധാരണ ജനങ്ങളോട് പോലീസ് ഏതു രീതിയില്‍ പെരുമാറും എന്നതില്‍ കാസര്‍കോടിനൊരിടം ആശങ്ക പ്രകടിപ്പിച്ചു. 

രാത്രി കാലങ്ങളില്‍ നഗരത്തിലെത്താന്‍ പോലീസിനെ ഭയപ്പെടേണ്ടി വരുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്ക് സമാധാനവും ധൈര്യവും നല്‍കേണ്ട വിഭാഗമാണ് പോലീസ് അവരില്‍ നിന്നും ഇത്തരം സമീപനങ്ങള്‍ ഉണ്ടാവുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ലന്നും കാസര്‍കോടിനൊരിടം മുന്നറിയിപ്പ് നല്‍കി. കാസര്‍കോട് ബിഗ് ബസാര്‍ പരിസരത്തു നടന്ന പരിപാടിയില്‍ ഇടം പ്രവര്‍ത്തകര്‍ പാടി പ്രതിഷേധിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍, സുബിന്‍ ജോസ്,ബാലകൃഷ്ണന്‍, പ്രജിത് ഉലൂജി, കെപിഎസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍, പ്രശോഭ് ബാലന്‍, ശ്രീരാജ് ടി ആര്‍, റാഫി അഡൂര്‍, ശ്രീജിത് മഞ്ചക്കല്‍, സഫ്വാന്‍ വിദ്യാനഗര്‍, അഖില്‍ രാജ്, വിഷ്ണു പ്രസാദ്, അബ്ദുല്‍ റഷാദ് പിഎം, അജ്മല്‍ ഷാന്‍, രാഹുല്‍, കിരണ്‍ ഇരിയണി, സുനില്‍ മേലോത്ത്, വാസില്‍, അന്‍ഷാദ്, പവീഷ് കുമാര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad