Type Here to Get Search Results !

Bottom Ad

ഞാന്‍ ചെയര്‍മാന്‍: ജോസ് കെ. മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു


തിരുവനന്തപുരം (www.evisionnews.co): ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ജോസ് കെ മാണിക്ക് സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.എ ആന്റണിയാണ് കത്തയച്ചത്. അതേസമയം, നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന ധാരണയിലാണ് ജോസ് കെ മാണി വിഭാഗം. പാര്‍ട്ടി ലീഡറുടെ കസേരയില്‍ നിന്ന് പി.ജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത സാഹചര്യം ചര്‍ച്ച ചെയ്യാനായി ജോസഫ് വിഭാഗം ഇന്നു യോഗം ചേരുന്നുണ്ട്. പാര്‍ട്ടി പിടിക്കാന്‍ നിയമ നടപടികളിലേക്ക് നീങ്ങണോയെന്ന കാര്യത്തില്‍ ഇന്നു നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി നിശ്ചയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് നിയമ സഭാകക്ഷി നേതൃസ്ഥാനത്ത് ആരുവരണമെന്ന് സി.എഫ് തോമസ് തീരുമാനിക്കും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് എം നേരത്തെ സ്പീക്കറോട് സാവകാശം തേടിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad