കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ട കൊലക്കേസ് ഗൂഞാലോചനയിലും തെളിവു നശിപ്പിക്കലിലും പ്രത്യക്ഷ പങ്കാളിത്തം വഹിച്ച ഏരിയാ സെക്രട്ടറി മണികണ്ഠനെയും ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണനെയും നിസാര വകുപ്പുകളിട്ട് അറസ്റ്റു ചെയ്തത് സി.പി.എം ക്രൈംബ്രാഞ്ച് ഒത്തുകളിയും നാടകവുമാണെന്നും ഇത് വെച്ച് പൊറുപ്പിക്കാനാകില്ലെന്നുംഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു.
പാര്‍ട്ടി ഓഫീസില്‍ തയാറാക്കിയ തിരക്കഥ പ്രകാരംപ്രതിപട്ടികയും വകുപ്പുകളുമിടുന്ന അന്വേഷണ പ്രഹസനമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ജനമനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കുരുതിയെ ലാഘവത്തോടെ ക്രൈംബ്രാഞ്ച് കാണുന്നതെന്നതിന്റെ തെളിവാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെളിയിക്കുന്നത്. ഒരേസമയം ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ഇടുകയും ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ തെളിവു നശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം നടത്തുകയും ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്റെ മേലുള്ള കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിന്റെ തെളിവാണ്. ജാമ്യ ഹര്‍ജി പരിഗണിക്കവെ എ.പി.പി അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട് റിപ്പോര്‍ട്ടില്‍ മാറ്റംവരുത്തിയത് നിയമലോകത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.
സി.ബി.ഐ അന്വേഷണത്തിനുള്ള ഹര്‍ജി ഹൈക്കോടതി 25ന് പരിഗണിക്കാനിരിക്കെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി സി.പി.എം നേതാക്കളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നാണംകെട്ട നാടകമാണ് നടക്കുന്നത്. വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ സംസ്ഥാന തലത്തില്‍ സി.പി.എം പോലീസ് നടത്തിയ ഗൂഞാലോചനയാണ് പുറത്തുവരുന്നത്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ നോക്കിയ സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടിലെത്തുമ്പോള്‍ ജനകീയമായും നിയമപരമായും നേരിടുമെന്ന് പറയുന്നത് പരിഹാസ്യമാണ്. യു.ഡി.എഫ് ഗൂഢാലോച നടത്തിയാല്‍ സി.പി.എം ഏരിയാ സെക്രട്ടറിയെ കൊലക്കേസില്‍ പ്രതികളാക്കുന്ന പോലീസ് സംവിധാനമാണോ പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കണമെന്നും ഹക്കീം ആവശ്യപ്പെട്ടു.

Post a Comment
0 Comments