Type Here to Get Search Results !

Bottom Ad

ഭീമാ ജ്വല്ലറിയുടെ പുതിയ ഷോറൂം കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട് (www.evisionnews.co): ഭീമാ ജ്വല്ലറിയുടെ കാസര്‍കോട് ഷോറൂം കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനിലെ എം.ബി ടവറില്‍ പ്രമുഖ സിനിമാ താരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍, പത്നി ജയ ഗോവിന്ദന്‍, മക്കളായ ഗായത്രി സുഹാസ്, നവ്യ, മരുമക്കളായ എം.എസ് സുഹാസ്, സുധീര്‍ കപൂര്‍, സഹോദരങ്ങളായ ലക്ഷ്മികാന്ത്, ഗിരി രാജന്‍, ബിന്ദു മാധവ്, അഭിഷേക്, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം കോളിയാട്, ബി.ജെ.പി. സംസ്ഥാന സമിതി അംഗം രവീശതന്ത്രി, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. ആദ്യ വില്‍പന വ്യവസായി അച്ചു നായന്മാര്‍മൂല ഏറ്റുവാങ്ങി. 1925ല്‍ സ്ഥാപിതമായ ഭീമാ ജ്വല്ലറി ഗ്രൂപ്പിന്റെ അമ്പതോളം ഷോറൂമുകള്‍ ഇന്ത്യയിലും യു.എ.ഇയിലുമായി നിലവിലുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad