കേരളം (www.evisionnews.co): ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പാര്‍ട്ടി അംഗത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം. കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി ഇടപെട്ടുവെന്ന ഷിബു ചെല്ലിക്കണ്ടത്തിന്റെ പ്രസ്താവന പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് കഞ്ഞിക്കുഴി ഏരിയ കമ്മറ്റി വിലയിരുത്തി.
പി. കൃഷ്ണപിളള സ്മാരകം കത്തിച്ച കേസില്‍ പ്രതികളെ രക്ഷിക്കുന്നതിന് സാക്ഷികളെ സ്വാധീനിക്കാന്‍ പ്രാദേശിക നേതൃത്വം ഇടപെട്ടുവെന്നായിരുന്നു ഷിബു ചെല്ലിക്കണ്ടത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഷിബുവിന്റെ പരാമര്‍ശത്തെ സി.പി.എം നേതൃത്വം പൂര്‍ണമായി തള്ളികളഞ്ഞു. തെറ്റ് പറ്റിയെന്ന് ഷിബു പറഞ്ഞുവെന്നും വിശദീകരണം തൃപ്തികരമല്ലെന്നും ഏരിയ കമ്മറ്റി നേതൃത്വം വ്യക്തമാക്കി. അതേസമയം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഷിബു ചെല്ലിക്കണ്ടത്തില്‍ ആവര്‍ത്തിച്ചു.

Post a Comment
0 Comments