Type Here to Get Search Results !

Bottom Ad

മുസ്ലിം പള്ളിക്ക് നേരെ അക്രമം: ശ്രീലങ്കയില്‍ ഫേസ് ബുക്കും വാട്സ്ആപ്പും ബ്ലോക്ക് ചെയ്തു


കൊളംബോ: (www.evisionnews.co) മുസ്ലിം പള്ളിക്കെതിരെ നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ഫേസ് ബുക്കും വാട്സ്ആപ്പും താല്‍ക്കാലികമായി ബ്ലോക്കു ചെയ്തു. ഫേസ് ബുക്കിലൂടെ തുടങ്ങിയ തര്‍ക്കത്തിന് പിന്നാലെ ഞായറാഴ്ച പടിഞ്ഞാറന്‍ തീരത്തുള്ള ചിലൗ നഗരത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ മുസ്ലിം പള്ളിക്കുനേരെ കല്ലേറു നടന്നിരുന്നു. മുസ്ലിം ഉടമസ്ഥതയിലുള്ള ഒരു കടയ്ക്കുനേരെയും കല്ലേറു നടന്നിരുന്നു. കടക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉടമസ്ഥനെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 38 കാരനായ അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ ആണ് അറസ്റ്റിലായത്. 'ഒരു ദിവസം നിങ്ങളും കരയും' എന്ന അദ്ദേഹത്തിന്റെ കമന്റ് അക്രമ ഭീഷണിയാണെന്നാണ് ആളുകള്‍ പറഞ്ഞത്. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയും കുര്‍ണേഗല ജില്ലയ്ക്കു സമീപത്തുവെച്ച് ഒരു സംഘത്തെ അധികൃതര്‍ അറസ്റ്റു ചെയ്തിരുന്നു. മുസ്ലിം യുവാവിന്റെ ഉടമസ്ഥതയിലുള്ള കട ആക്രമിച്ചതിനായിരുന്നു അറസ്റ്റ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad