മൈസൂര്‍ (www.evisionnews.co): മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ തുടര്‍ച്ചയായ ആക്ഷേപങ്ങള്‍ നടത്തിവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.ജെ.പിയില്‍ നിന്നും തന്നെ തിരുത്ത്. മോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ രാജീവ് ഗാന്ധിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് വിശ്വസിക്കില്ലെന്നും കര്‍ണാടക ബി.ജെ.പി നേതാവ് ശ്രീനിവാസ പ്രസാദ് പറഞ്ഞു.
രാജീവ് ഗാന്ധി അഴിമതിയാരോപണം നേരിട്ടല്ല മരിച്ചത്. അങ്ങിനെ ആരോപണം ഉന്നയിച്ചാല്‍ അത് ആരും വിശ്വസിക്കില്ല. ഞാനും അങ്ങനെ വിശ്വസിക്കുന്നില്ല. രാജീവ് ഗാന്ധിക്കെതിരെ സംസാരിക്കേണ്ട ആവശ്യം മോദിക്കില്ലായിരുന്നു. ചെറിയപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തയാളാണ് രാജീവ് ഗാന്ധി. വാജ്പേയിയെ പോലുള്ള ഉന്നത നേതാക്കള്‍ രാജീവ് ഗാന്ധിയെ കുറിച്ച് നല്ലതു മാത്രമേ പറഞ്ഞിട്ടുള്ളൂ- ശ്രീനിവാസ പ്രസാദ് പറഞ്ഞു. ഈ പൊതുതെരഞ്ഞെടുപ്പില്‍ ചാമരാജ് നഗറിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ ശ്രീനിവാസ പ്രസാദ് മൈസൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് വിളിച്ച മോദി, ഇന്നലെ ആരോപണം വീണ്ടും ആവര്‍ത്തിച്ചിരുന്നു.

Post a Comment
0 Comments