Type Here to Get Search Results !

Bottom Ad

പോലീസിനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍: തോക്ക് പിടിച്ചെടുത്തു


കാസര്‍കോട് (www.evisionnews.co): മണല്‍ കടത്ത് പിടികൂടിയതിന് പിന്നാലെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും റെയ്ഡില്‍ യുവാവിന്റെ വീട്ടില്‍ നിന്നും തോക്ക് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ ചെമ്പരിക്ക സ്വദേശി ഷംസീറി (22)നെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം മേല്‍പറമ്പ് പൊലീസ് ചെമ്പരിക്കയില്‍ നിന്ന് മണല്‍ കടത്തുന്ന കാര്‍ പിടികൂടിയിരുന്നു. പിന്നാലെ കീഴൂരിലെ പൊലീസ് എയ്ഡ്പോസ്റ്റിലെത്തിയ ഷംസീറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം മണല്‍ ലോറി പിടികൂടിയതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങളോട് കളിക്കേണ്ടെന്നും വെടിവെക്കാന്‍ തങ്ങള്‍ക്ക് കലക്ടറുടെ ഓര്‍ഡര്‍ വേണ്ടെന്നുമായിരുന്നു യുവാക്കളുടെ ഭീഷണി. ഇതേതുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഷംസീറിന്റെ വീട്ടില്‍ നിന്നും തോക്ക് പിടിച്ചെടുത്തു.

അതേസമയം തനിക്ക് തോക്ക് നല്‍കിയത് ചെമ്പിരിക്കയിലെ ഡോണ്‍ തസ്ലീം എന്നറിയപ്പെടുന്ന യുവാവാണെന്നും അറസ്റ്റിലായ ഷംസീര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ യുവാവിന്റെ കൂട്ടുകാര്‍ക്ക് മയക്കുമരുന്ന് സംഘവുമായുള്ള ബന്ധത്തെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറമ്പ് എസ്.ഐ സഞ്ജയ്കുമാര്‍, അഡീ. എസ്.ഐ ഷീജു എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.




Post a Comment

0 Comments

Top Post Ad

Below Post Ad