Type Here to Get Search Results !

Bottom Ad

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വെള്ളിക്കോത്ത് മാക്കരംകോട് ചിറക്കുണ്ടിലെ ചന്ദ്രന്‍ (56) ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചികിത്സ തേടിയത്. ഒരാഴ്ച കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. രോഗം മൂര്‍ഛിച്ചതോടെ നാലാം ദിവസം മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഭാര്യ:പത്മാവതി. മക്കള്‍:സുധീഷ്, സുദേവ്. സഹോദരങ്ങള്‍: ദിവാകരന്‍ ബങ്കളം, കാര്‍ത്യായനി ആലിങ്കാല്‍, നാരായണി മൂലക്കണ്ടം.

Post a Comment

0 Comments

Top Post Ad

Below Post Ad