പരപ്പ (www.evisionnews.co): കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയാളെ അയല്‍വാസിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കനകപ്പളളി ദാമോദരന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ കൃഷ്ണനാണ് തിരിച്ചുകയറുന്നതിനിടെ കിണറില്‍ കുടുങ്ങിയത്. കിണറ്റിനു വട്ടംകെട്ടിയ കല്ലുദേഹത്ത് വീണതോടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. അവശനിലയിലായ കൃഷ്ണനെ അയല്‍പക്കക്കാരനും കാസര്‍കോട് അഗ്‌നിശമന സേനയിലെ ഫയര്‍മാനുമായ ഡ്രൈവര്‍ പ്രസീത് ഉടന്‍ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ നാല്‍പ്പതു കിലോമീറ്റര്‍ താണ്ടി കാഞ്ഞങ്ങാട് അഗ്‌നിശമന സേനാ വാഹനം എത്തുമ്പോഴേക്കും കൃഷ്ണനെ ആസ്പത്രിയിലേക്ക് മാറ്റി. കൃഷ്ണന്റെ കൈയെല്ലു പൊട്ടിയിട്ടുണ്ട്.

Post a Comment
0 Comments