കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഇദംപ്രഥമമായി നടന്ന കാസര്‍കോട് ഫാഷന്‍ ലീഗില്‍ റാമ്പിലെത്തിയ കുട്ടികളെ അനുമോദിച്ചു. കുട്ടികളുടെ റാമ്പ് ഷോ ഐവ സൂപ്പര്‍ കിഡ്സ് റണ്‍വേ കോമ്പറ്റീഷനില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന ദാനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ഐവ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എം സുലൈമാന്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് ഐവ, ഷാഫി എ നെല്ലിക്കുന്ന്, അഷ്റഫ് ആലംപാടി, അസീസ് ട്രെന്റ് എന്നിവര്‍ സംബന്ധിച്ചു. റാമ്പിലെ സൂപ്പര്‍ കിഡ്സ് ആയി മിസ്ബാഹുല്‍ ഹഖിനെയായിരുന്നു തെരഞ്ഞെടുത്തത്.

Post a Comment
0 Comments