Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊല കേസ്: ഉദുമ എം.എല്‍.എ ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു


കാസര്‍കോട് (www.evisionnews.co): പെരിയ കല്ല്യോട്ടെ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് ഉദുമ എം.എല്‍.എ, മുന്‍ എം.എല്‍.എ ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ക്യാമ്പിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad