Type Here to Get Search Results !

Bottom Ad

കേരളാ കോണ്‍ഗ്രസില്‍ അധികാര വടംവലി രൂക്ഷം: ജോസ് കെ മാണിയെ ചെയര്‍മാനാക്കാന്‍ നീക്കം


കേരള (www.evisionnews.co): കേരളാ കോണ്‍ഗ്രസില്‍ അധികാരത്തെ ചൊല്ലി തര്‍ക്കം. ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെ കണ്ട് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാരാണ് ഈ ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്നും ആവശ്യപ്പെട്ട് ഒമ്പത് ജില്ലാ പ്രസിഡന്റുമാരാണ് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസുമായി കൂടിക്കാഴ്ച നടത്തിയത്. 

ജോസ് കെ. മാണിയെ ചെയര്‍മാനാക്കി, സി.എഫ്. തോമസിനെ പാര്‍ലമെന്റി നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കെഎം മാണിക്ക് ശേഷം നേതൃസ്ഥാനത്തിലേക്ക് ആരാണെന്നതിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അധികാര വടംവലി അതിരൂക്ഷമായി തുടരവെയാണ് നിലപാട് വ്യക്തമാക്കി മാണി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.ജെ. ജോസഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിക്കണമെന്നായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad