Type Here to Get Search Results !

Bottom Ad

ബി.ജെ.പിയില്‍ ചേരുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല: എ.പി അബ്ദുല്ലക്കുട്ടി

കേരളം (www.evisionnews.co): ഫേസ്ബുക്കില്‍ മോദിയെ പുകഴ്ത്തി പോസ്റ്റിട്ടതിനു പിന്നാലെ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്തെത്തിയിരുന്നു. അബ്ദുള്ളക്കുട്ടി അധികാര മോഹം കൊണ്ടുനടക്കുന്ന ദേശാടന പക്ഷിയാണെന്നാണ് വീക്ഷണം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നത്. അതിന് മറുപടി നല്‍കിയിരിക്കുകയാണ് അബ്ദുള്ളക്കുട്ടി. തനിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനം അംഗീകരിക്കാനാവില്ലെന്നും ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയില്‍ ചേരുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. താന്‍ കോണ്‍ഗ്രസുകാരനാണോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ചോദിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണെന്നാണ് വീക്ഷണം മുഖപത്രത്തിലെ എഡിറ്റോറിയയില്‍ പറഞ്ഞത്. ഇപ്പോള്‍ താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹം. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് ബി.ജെ.പിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശാടന പക്ഷി പോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി സി.പി.ഐ.എമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ്. ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തിയിരുന്നു.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെയാണ് നരേന്ദ്ര മോദിയെ ഗാന്ധിയനായി വിശേഷിപ്പിച്ച് എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഗാന്ധിജിയുടെ നാട്ടുകാരന്‍ എന്ന നിലയില്‍ ഗാന്ധിയന്‍ മൂല്യം തന്റെ ഭരണത്തില്‍ മോദി പ്രയോഗിച്ചതാണു മോദിയെ ജനപ്രിയനാക്കിയത്. നിങ്ങള്‍ ഒരു നയം ആവിഷ്‌കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്നു ഗാന്ധിജി പറഞ്ഞു. മോദി അതു കൃത്യമായി നിര്‍വഹിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയില്‍ 9.16 കോടി കുടുംബങ്ങള്‍ക്കു സ്വന്തം ടോയിലറ്റും ഉജ്ജ്വലയോജന പദ്ധതിയില്‍ 6 കോടി കുടുംബങ്ങള്‍ക്കു സൗജന്യമായി എല്‍പിജി ഗ്യാസ് കണക്ഷനും നല്‍കി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad