Type Here to Get Search Results !

Bottom Ad

എ പ്ലസ് വിജയികളെ എം.എസ്.എഫ് ജില്ലാ കമ്മിറ്റി അനുമോദിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എ പ്ലസ് മീറ്റ് ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു എ പ്ലസ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാഞ്ഞങ്ങാട് യതീംഖാന ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി ഉദ്്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജി വിദ്യാര്‍ത്ഥികള്‍ക്ക് സി.എച്ച് മുഹമ്മദ് കോയ എക്സിലന്‍സി അവാര്‍ഡ് സമ്മാനിച്ചു. പ്രമുഖ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഡ്വ: എ.വി വാമന്‍ കുമാര്‍ മോട്ടിവേഷന്‍ ക്ലാസിന്് നേതൃത്വം നല്‍കി. 

മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം. മുനീര്‍ ഹാജി, അസീസ് കളത്തൂര്‍, ഹാഷിം ബംബ്രാണി, കെ.ടി റഊഫ്, ഷാഹിദ റഷീദ്, എം.പി ജാഫര്‍, വണ്‍ഫോര്‍ അബ്ദുല്‍ റഹ്്മാന്‍, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ഹാരിസ് പട്‌ള, ഹംസ മുക്കൂട്, ഇര്‍ഷാദ് മൊഗ്രാല്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, നഷാത്ത് പരവനടുക്കം, സാദിഖുല്‍ അമീന്‍, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, തസ്്‌ലീന മേലാങ്കോട്, ഹസന്‍ പടിഞ്ഞാര്‍, ഷഹീന്‍ കുണിയ, സിദീഖ് മഞ്ചേശ്വരം, ജാഫര്‍ കല്ലഞ്ചിറ, ജബ്ബാര്‍ ചിത്താരി, ആശിര്‍ കല്ലൂരാവി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad