Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും ജില്ലയില്‍ സീറ്റ് ഉറപ്പാക്കണം: കെ.എസ്.യു സമരത്തിലേക്ക്

കാസര്‍കോട് (www.evisionnews.co): ജില്ലയിലെ പ്ലസ് ടു വിദ്യാഭ്യാസ രംഗത്തെ സീറ്റുകള്‍ വര്‍ധിപ്പിച്ച് എസ്എസ്എല്‍സി വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍ വിദ്യാഭ്യാസം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ ഭാരവാഹി ആബിദ് എടച്ചേരിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും അഡി. ജില്ലാ മജിസ്‌ട്രേറ്റിനും നിവേദനം നല്‍കി. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌ന പരിഹാരം നടത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ അറിയിച്ചു.

11923പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ ജില്ലയില്‍ 6923 സീറ്റുകളാണ് നിലവിലുള്ളത്. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠനം തുടരുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മാത്യു ബദിയടുക്ക, ബാസിത് മഞ്ചേശ്വരം, ജോബിന്‍, മുഹാസ് മൊഗ്രാല്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad