Type Here to Get Search Results !

Bottom Ad

കേരള കോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പി.ജെ ജോസഫിനെ നിയമിച്ചു


കോട്ടയം (www.evisionnews.co): കേരള കോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പി.ജെ. ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ നിയമിക്കുന്നത് വരെയാണ് ചുമതല. ഇത് സംബന്ധിച്ച് ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം സര്‍ക്കുലര്‍ ഇറക്കി. പാര്‍ട്ടി ഭരണഘടന 29-ാം വകുപ്പ് അനുസരിച്ച് വര്‍ക്കിംഗ് ചെയര്‍മാന്‍ ചെയര്‍മാനാകാമെന്നാണ് ജോയ് എബ്രഹാമിന്റെ സര്‍ക്കുലര്‍.

പുതിയ ചെയര്‍മാനെയും പാര്‍ട്ടി പാര്‍ലമെന്ററി നേതാവിനെയും ഉടന്‍ തെരഞ്ഞടുക്കുമെന്നും പാര്‍ട്ടി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമായിരുന്നു. ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തുവന്നതാണ് കാരണം. ജോസ് കെ. മാണിയെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെയും കണ്ട് മാണിവിഭാഗത്തെ ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇതിനെതിരെ പി.ജെ ജോസഫ് രംഗത്തെത്തിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad