Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് മണ്ഡലത്തില്‍ റിപോളിംഗിന് സാധ്യത: തീരുമാനം ഇന്നുണ്ടാകും


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത. കല്ല്യാശ്ശേരി അടക്കമുള്ള നാലു ബൂത്തുകളില്‍ റീപോളിംഗ് നടന്നേക്കും. ഇതു സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം ഇന്നുണ്ടാകും. കല്ല്യശ്ശേരിയിലെ 19, 69, 70 ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് സാധ്യത. റീ പോളിംഗിനെ സ്വാഗതം ചെയ്യുന്നുവെന്നും പോളിംഗ് 90 ശതമാനത്തിന് മുകളിലായ എല്ലാ സ്ഥലത്തും റീപോളിംഗ് നടത്തണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad