കൊച്ചി (www.evisionnews.co): പോലീസിലെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്.
നിലവില്‍ നടക്കുന്ന ക്രൈംബ്രഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പോലീസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുമ്പ് നിലപാടെടുത്ത പൊലീസ് തന്നെ സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്പോള്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Post a Comment
0 Comments